മാങ്ങയും നാരങ്ങയും വേണ്ട, തക്കാളി ഇരിപ്പില്ലേ? അച്ചാർ തയ്യാറാക്കി നോക്കൂ
പഴുത്ത തക്കാളി ഒരു കിലോ, 30 ഗ്രാം വരുന്ന വാളൻപുളി എന്നിവ ആവിയിൽ വേവിക്കാം
ഒരു പാൻ അടുപ്പിൽ വച്ച് ഉലുവയും കടുകും വറുത്തെടുക്കാം, അത് പൊടിച്ച് മാറ്റി വച്ചോളൂ
വേവിച്ചെടുത്ത തക്കാളിയുടെ തൊലി കളഞ്ഞ് പുളി ചേർത്ത് അരച്ചെടുക്കാം
ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് നല്ലെണ്ണ ഒഴിക്കാം. അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കാം
ഇതിലേക്ക് 10 അല്ലി വെളുത്തുള്ളി കഷ്ണങ്ങളാക്കിയതു ചേർക്കാം. മുളകുപൊടി, ഒരു ടീസ്പൂൺ കായപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കാം
അരച്ചെടുത്ത തക്കാളിയും ഉലുവയും കടുകും പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം
എണ്ണ തെളിഞ്ഞു വരുമ്പോൾ അടുപ്പണയ്ക്കാം. ചൂടാറിയതിനു ശേഷം ഈർപ്പമില്ലാത്ത പാത്രത്തിലേക്കു മാറ്റി സൂക്ഷിക്കാം
Photo Source: Freepik