ദോശയും ഇഡ്ഡലിയും ആസ്വദിച്ച് കഴിക്കാം, ഈ ചട്നി ട്രൈ ചെയ്യൂ

ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം

എണ്ണ ചൂടായതിനു ശേഷം നടുമുറിച്ച തക്കാളികൾ അതിലേയ്ക്ക് വച്ച് അടച്ചു വച്ചു വേവിക്കാം

അത് മറ്റൊരു പ്ലേറ്റിലേയ്ക്കു മാറ്റി തണുക്കാൻ വയ്ക്കാം. അതേ പാനിലേയ്ക്ക് വെളുത്തുള്ളി അരിഞ്ഞതു ചേർത്ത് വേവിക്കാം

തക്കാളി തണുത്തതിനു ശേഷം അതിൻ്റെ തൊലി കളഞ്ഞെടുക്കാം. ഇത് വെളുകത്തുള്ളിയിലേയ്ക്കു ചേർത്ത് ഉടച്ചെടുക്കാം

ഇതിലേയ്ക്ക് ചെറുതായി അരിഞ്ഞ പച്ചമുളക്, മല്ലിയില തുടങ്ങിയവ ചേർത്തിളക്കി യോജിപ്പിക്കാം

പച്ചക്കറികൾ വെന്തു വരുമ്പോൾ മുളകുപൊടി, നാരങ്ങ നീര്, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കാം

സ്വാദിഷ്ടമായ ചമ്മന്തി തയ്യാറായി, ഇനി ചൂടോടെ തന്നെ വിളമ്പി കഴിക്കാം

Photo Source: Freepik