തേങ്ങ വേണ്ട, കിടിലൻ രുചിയിൽ ചമ്മന്തി തയ്യാറാക്കാം

തക്കാളിയിലേയ്ക്ക് സാമ്പാർ പൊടി, ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കാം. ശേഷം ഒരു പാനിൻ അടുപ്പിൽ വച്ചു ചൂടാക്കാം

അതിലേയ്ക്ക് എണ്ണ ഒഴിച്ചു തിളപ്പിക്കാം. തീ കുറച്ചു വച്ച് കടുക് ചേർത്തു പൊട്ടിക്കാം

ഇതിലേയ്ക്ക് ഉഴുന്ന് പരിപ്പ് ചേർത്തു വറുക്കാം. ഇളം ബ്രൗൺ നിറമാകുമ്പോൾ വറ്റൽമുളക്, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്തു വറുക്കാം

ഇതിലേയ്ക്ക് ജീരകപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് ഒരു മിനിറ്റ് വഴറ്റാം

ഇതിലേയ്ക്ക് തക്കാളി അരച്ചെടുത്തു ചേർത്ത് രണ്ട് കപ്പ് വെള്ളം കൂടി ഒഴിച്ച് തിളപ്പിക്കാം. ആവശ്യമെങ്കിൽ ഉപ്പ് കൂടി ചേർക്കാം

തിളച്ച് കഴിയുമ്പോൾ മുകളിൽ മല്ലിയില വിതറി അടുപ്പണയ്ക്കാം

ശേഷം സ്റ്റൗ ഓഫ് ചെയ്ത് ആവശ്യാനുസരണം വിളമ്പി കഴിക്കാം