കടലമാവിൽ തക്കാളി ചേർത്ത് മുഖത്ത് പുരട്ടൂ, ചർമ്മം തിളങ്ങും

വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമായ തക്കാളി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്

കരുവാളിപ്പ് മാത്രമല്ല, കറുത്തപാടുകൾ, മുഖക്കുരു, ബ്ലാക്ഹെഡ്സ് എന്നിവ തക്കാളി ഉപയോഗിച്ച് എങ്ങനെ നീക്കം ചെയ്യാമെന്ന് പരിചയപ്പെടാം

നന്നായി പഴുത്ത തക്കാളി തൊലി കളഞ്ഞ് ഉടച്ചെടുക്കാം

അതിലേയ്ക്ക് കടലമാവും, ചന്ദനപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം

കുളിക്കുന്നതിനു തൊട്ട് മുൻമ്പ് ഇത് ടാനുള്ള ചർമ്മ ഭാഗങ്ങളിൽ പുരട്ടാം

അഞ്ച് മിനിറ്റിനു ശേഷം മൃദുവായി മസാജ് ചെയ്യാം

15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

Photo Source: Freepik