രണ്ട് ടേബിൾസ്പൂൺ ഓട്സിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തൈര് ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റി വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
രണ്ട് ടേബിൾസ്പൂൺ ഓട്സിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേന്‍, ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്ത് 20 മിനിറ്റു വിശ്രമിക്കാം. ശേഷം കഴുകി കളയാം
രണ്ട് ടേബിൾസ്പൂൺ ഓട്സിലേയ്ക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും കുറച്ച് വെള്ളവും ചേര്‍ത്തു യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം
പഴുത്ത പപ്പായയുടെ പള്‍പ്പിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഓട്സ്, ഒരു ടീസ്പൂൺ ബദാം ഓയിൽ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റു കഴിഞ്ഞ് കഴുകി കളയാം
രണ്ട് ടേബിൾസ്പൂൺ ഓട്സിലേയ്ക്ക് കുറച്ച് പാലും തേനും ചേർത്തിളക്കി യോജിപ്പിക്കാം. അത് മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം
ഇതറിഞ്ഞാൽ ഇനി ആരും പപ്പായ തൊലി കളയില്ല; തിളക്കമുള്ള ചർമ്മത്തിന് ചില പൊടിക്കൈകൾ