മികച്ച സൺസ്ക്രീനാണോ തിരയുന്നത്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ചർമ്മത്തിന് ഹാനികരമായ രശ്മികളിൽ നിന്നും സംരക്ഷണം നൽകുന്നതിന് സൺസ്ക്രീൻ ഉപയോഗം ശീലമാക്കാം
ചർമ്മത്തിൻ്റെ സ്വഭാവം, ഘടന, പ്രകൃതം എന്നിവയ്ക്ക് അനുയോജ്യമായ എസ്പിഎഫ് അടങ്ങിയ സൺസ്ക്രീനുകൾ തിരഞ്ഞെടുക്കാം
സൺപ്രൊട്ടക്ഷൻ ഫിൽറ്റർ അഥവ എസ്പിഎഫ് (SPF) ഇതുവരെ ഉപയോഗിച്ചിട്ടില്ല എന്നുണ്ടെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുന്നത് നന്നായിരിക്കും
ശരിയായ ഫലം ലഭിക്കുന്നതിന് മുഖം, കൈകൾ, കഴുത്ത്, ചെവിക്കു പിൻ ഭാഗത്ത് എന്നിവിടങ്ങളിൽ അത് പുരട്ടാൻ മറക്കരുത്
മഴക്കാലമാണെങ്കിലും, വീടിനുള്ളിൽ ആണെങ്കിലും സൺസ്ക്രീൻ ഉപയോഗിക്കാതിരിക്കരുത്
മൂന്ന് മുതൽ നാല് മണിക്കൂറിനു ശേഷം, പ്രത്യേകിച്ച് നീന്തുകയോ, അമിതമായി വിയർക്കുകയോ ചെയ്തതിനു ശേഷം സൺസ്ക്രീൻ വീണ്ടും പുരട്ടുക
സൺസ്ക്രീനിനൊപ്പം ദോഷകരമായ അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിക്കാം
ചിത്രങ്ങൾ: ഫ്രീപിക്
ഞൊടിയിടയിൽ ടാൻ അകറ്റാം, ഉറങ്ങുന്നതിനു മുമ്പ് ഈ ഫേയ്സ് പാക്ക് പുരട്ടൂ