വരണ്ട ചർമ്മമാണോ? എങ്കിലിനി ദിവസവും വെള്ളരി ഇങ്ങനെ ഉപയോഗിക്കൂ

ചർമ്മ സംരക്ഷണത്തിൽ ഫെയ്സ് പാക്കുകൾക്ക് വളരെ പ്രാധാന്യമുണ്ട്. ചർമ്മത്തെ മൃദുലമാക്കാനും തിളക്കം നൽകാനും ഇവ സഹായിക്കും

വരണ്ട ചർമ്മമുള്ളവരാണെങ്കിൽ ഹൈഡ്രേഷൻ നൽകുന്ന ചേരുവകൾ ഉപയോഗിക്കണം

വരണ്ട ചർമ്മമുള്ളവർക്ക് വെള്ളരി അനുയോജ്യമാണ്. അതിൽ ധാരാളം ജലാംശം അടിയിട്ടുണ്ട്

ചേരുവകൾ

വെള്ളരി, തേൻ, തൈര്

തയ്യാറാക്കുന്ന വിധം

വെള്ളരി ചെറിയ കഷ്ണങ്ങളാക്കിയത് നന്നായി അരച്ചെടുക്കാം. ശേഷം ഇത് അരിച്ച് മറ്റൊരു ബൗളിലേയ്ക്കു മാറ്റാം. ഇതിലേയക്ക് തൈരും തേനും ചേർത്തിളക്കി യോജിപ്പിക്കാം.

ഉപയോഗിക്കണ്ട വിധം

ക്ലെൻസ് ചെയ്ത മുഖത്ത് ഈ മിശ്രിതം പുരട്ടി 10 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പാച്ച് ടെസ്റ്റ് ചെയ്തതിനു ശേഷം മാത്രം ഇത് ഉപയോഗിക്കുക. എന്തെങ്കിലും തരത്തിലുള്ള അലർജിയോ അസ്വസ്ഥകളോ ഉണ്ടെങ്കിൽ ആരോഗ്യ വിദഗ്ധൻ്റെ സഹായം തേടുക | ചിത്രങ്ങൾ: ഫ്രീപിക്