നെയിൽ പോളിഷ് മായിക്കാം റിമൂവർ ഇല്ലാതെ, ഇതാ ചില നുറുങ്ങു വിദ്യകൾ

തിരക്കിട്ട് റെഡിയാകുമ്പോൾ നെയിൽ പോളിഷ് റിമൂവർ തപ്പി നടക്കേണ്ട, അധിക വില കൊടുത്ത് അവ കടയിൽ നിന്നും വാങ്ങേണ്ടതുമില്ല

സ്ഥിരമായി ഉപയോഗിക്കുന്ന മറ്റ് പല ഉത്പന്നങ്ങളും അതിനു പകരം ഉപയോഗിക്കാം

ഡിയോഡറൻ്റ്

നഖങ്ങളിലെ നിറം കളയാൻ ഇത് ഉപയോഗിക്കുക. നെയിൽ പോളിഷ് പുരട്ടിയ നഖങ്ങളിൽ അൽപ്പം ഡിയോഡറൻ്റ് പുരട്ടുക കോട്ടൺ പാഡ് ഉപയോഗിച്ചു പതിയെ തുടക്കുക. റിമൂവർ പോലെ അതിവേഗം ഇത് ഫലം നൽകിയേക്കില്ല. കുറച്ചു സമയം കൊണ്ട് നെയിൽ പോളിഷ് നീക്കം ചെയ്യുന്നതിന് സഹായിക്കും

ഹാൻഡ് സാനിറ്റൈസർ

വ്യക്തി ശുചിത്വത്തിൻ്റെ ഭാഗമായി ഹാൻഡ് സാനിറ്റൈസർ നിത്യവും കൂടെ കൂട്ടുന്നവരാകും പലരും. എന്നാലിനി ശുചിത്വത്തിൽ മാത്രമല്ല നഖങ്ങളിലെ നെയിൽ പോളിഷ് കളയുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. ഒരു പഞ്ഞിയിൽ അൽപം സാനിറ്റൈസർ എടുത്ത് നഖത്തിൽ പുരട്ടാം. നെയിൽ പോളിഷിൻ്റെ നിറം മങ്ങുന്നതു വരെ അത് തുടരുക

ടൂത്ത് പേസ്റ്റ്

പല്ലുകളെ വൃത്തിയാക്കി സൂക്ഷിക്കുന്നതിൽ മാത്രമല്ല മറ്റ് പല ഉപയോഗങ്ങളും ഇതിനുണ്ട്. പഴയ ടൂത്ത് ബ്രെഷിൽ അൽപം പേസ്റ്റെടുത്ത് നഖത്തിൽ ഉരച്ചാൽ മതിയാകും. നെയിൽ പോളിഷ് റിമൂവറിൽ കാണപ്പെടുന്ന എഥൈൽ അസറ്റേറ്റ് പേസ്റ്റിൽ അങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു

പെർഫ്യൂം

ഡിയോഡറൻ്റ് പോലെ തന്നെയാണ് ഇതും പ്രവർത്തിക്കുന്നത്. പഴയ പെർഫ്യൂം കുപ്പികളിൽ നിന്ന് അൽപം പഞ്ഞിയിലേക്ക് എടുത്ത് നഖത്തിൽ പുരട്ടി നോക്കുക

ഇക്കാര്യം ശ്രദ്ധിക്കാം

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക