വാക്സ് വേണ്ട ഷേവ് ചെയ്യേണ്ട, മുഖത്തെ രോമം കളയാൻ ഇത്രമാത്രം ചെയ്താൽ മതി
വാക്സ്, ലേസർ തെറാപ്പി, എന്നിങ്ങനെ മുഖത്തെ രോമം കളയാൻ ഉപയോഗിക്കുന്ന പല വിധ മാർഗങ്ങളുണ്ട്
പോക്കറ്റ് കാലിയാക്കുന്ന ഇത്തരം മാർഗങ്ങളിൽ നിന്നും മാറി ചിന്തിക്കാം
മുൾട്ടാണി മിട്ടിയിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
നാരങ്ങാ നീരിലേയ്ക്ക് തേൻ ചേർത്തിളക്കി യോജിപ്പിക്കാം. 20 മിനിറ്റ് വരെയെങ്കിലും ഈ മിശ്രിതം മുഖത്ത് പുരട്ടി വിശ്രമിക്കാം. വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ചോ അല്ലെങ്കിൽ പഞ്ഞി കൊണ്ടോ തുടച്ചു കളയാം
വെളുത്തുള്ളി അരച്ചെടുക്കാം. അതിലേയ്ക്ക് തേൻ ചേർത്തിളക്കി യോജിപ്പിക്കുക. ഈ മിശ്രിതം പുരട്ടി 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
മുൾട്ടാനി മിട്ടിയിലേയ്ക്ക് തുല്യ അളവിൽ ജീരകം പൊടിച്ചു ചേർക്കാം. അൽപ്പം വെള്ളമോ റോസ് വാട്ടറോ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പരുട്ടി ഉണങ്ങിയതിനു ശേഷം കഴുകി കളയാം
കടലമാവിലേയ്ക്ക് മഞ്ഞൾപ്പൊടി ചേർക്കാം. ആവശ്യത്തിന് റോസ്‌വാട്ടർ ഒഴിച്ച് അത് ഇളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം