പാവയ്ക്ക കറിക്ക് കയ്പുണ്ടാവില്ല, ഈ ട്രിക്ക് ഒന്ന് ട്രൈ ചെയ്യൂ

ആരോഗ്യ ഗുണങ്ങളേറെയുണ്ടെങ്കിലും കയ്പുള്ളതിനാൽ പാവയ്ക്ക പലർക്കും ഇഷ്ടമില്ല

ചില എളുപ്പ വഴികളിലൂടെ പാവയ്ക്കയുടെ കയ്പ് എളുപ്പത്തിൽ മാറ്റാനാകും

പാവയ്ക്ക ചെറുതായി അരിഞ്ഞെടുക്കുക. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി തിരുമ്മുക. ഒട്ടും വെള്ളം ചേർക്കാൻ പാടില്ല. 20 മിനിറ്റ് മാറ്റിവയ്ക്കുക. ഇങ്ങനെ രണ്ടുമൂന്ന് തവണ ചെയ്താൽ പാവയ്ക്കയുടെ കയ്പ് മാറികിട്ടും

ഉപ്പ് പുരട്ടുന്നതിന് മുൻപ് പാവയ്ക്ക നന്നായി പിഴിഞ്ഞെടുത്ത് നീര് കളഞ്ഞാൽ കയ്പ് മാറും. ഉപയോഗിക്കുന്നതിന് മുൻപും പിഴിഞ്ഞ് നീര് കളയുക

ചൂടുള്ള ഉപ്പുവെള്ളത്തിൽ പാവയ്ക്ക ഇട്ടുവയ്ക്കുന്നതും കയ്പ് കുറയാൻ സഹായിക്കും

പാവയ്ക്കയുടെ അകത്തെ വിത്തുകൾ പൂർണമായും കളയുക. കയ്പ് അകറ്റാൻ ഇതും സഹായിക്കും

പാവയ്ക്ക ചെറിയ കഷ്ണങ്ങളാക്കി മുറിച്ചശേഷം ഒരു മണിക്കൂർ തൈരിൽ ഇട്ടുവച്ചാലും കയ്പ് കുറയും

Photo Source: Freepik