കുടവയർ കുറച്ച് ആരോഗ്യമുള്ള ശരീരം നേടാം, ഇക്കാര്യങ്ങൾ ചെയ്യൂ

ശരീര ഭാരം കുറയ്ക്കുന്നവർ വളരെയധികം ബുദ്ധിമുട്ടുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനാണ്

ബെല്ലി ഫാറ്റ് ഇന്ന് പലരും നേരിടുന്നൊരു പ്രശ്നമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വ്യായാമവും ഭക്ഷണക്രമത്തിലും നിയന്ത്രണം വേണം

അതോടൊപ്പം മറ്റു ചില കാര്യങ്ങളും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും

ആപ്പിൾ സിഡർ വിനഗർ കുടിക്കാം

ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു വലിയ ടേബിൾസ്പൂൺ സിഡർ വിനഗർ ഒഴിക്കുക. ആഹാരത്തിന് 30 മിനിറ്റ് മുൻപ് 30 ദിവസത്തേക്ക് കുടിക്കുക. അസിഡിറ്റി ആയതിനാൽ പല്ലിന്റെ ഇനാമലിന് കേടുപാടുകൾ വരാൻ സാധ്യതയുള്ളതിനാൽ ഒരു സ്ട്രോ ഉപയോഗിച്ച് കുടിക്കാം

ഇന്റർമിറ്റന്റ് ഫാസ്റ്റിങ്

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് എന്നത് ചില സമയങ്ങളിൽ ഭക്ഷണം കഴിക്കുകയും മറ്റ് സമയങ്ങളിൽ ഉപവസിക്കുകയും ചെയ്യുന്നതാണ്. ഉദാഹരണത്തിന്, രാവിലെ 6.30 നും വൈകുന്നേരം 6.30 നും ഇടയിൽ മാത്രമേ ഭക്ഷണം കഴിക്കാൻ കഴിക്കാവൂ

വ്യായാമം ചെയ്യാം

രാവിലെ വെറും വയറ്റിൽ 1 മണിക്കൂറോളം വ്യായാമം ചെയ്ത് നന്നായി കുറയ്ക്കുക. ഇതിലൂടെ ഉപാപചയപ്രവർത്തനം വർധിപ്പിച്ച് വയറിലെ കൊഴുപ്പ് പെട്ടെന്ന് ഉരുക്കി കളയാൻ സഹായിക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ പതിവായി വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്

നല്ല ഉറക്കം

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിൽ നല്ല ഉറക്കം ഒരു പ്രധാന പങ്കുവഹിക്കുന്നു. ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് ശരീരത്തിലെ ഹോർമോണുകളെയും മെറ്റബോളിസത്തെയും നിയന്ത്രിക്കാനും മാനസിക സമ്മർദം കുറയ്ക്കാനും സഹായിക്കും