ഉറങ്ങുന്നതിനു മുമ്പ് ദിവസവും ഇത് കണ്ണിനടിയിൽ പുരട്ടൂ, ഗുണങ്ങൾ ഏറെയാണ്

ക്ഷീണം, സമ്മർദ്ദം, പ്രായം, ജനിതകം അങ്ങനെ കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറത്തിന് പല കാരണങ്ങൾ ഉണ്ട്. അത് പരിഹരിക്കാൻ അടുക്കളയിൽ തന്നെ സുലഭമായ പല വസ്തുക്കളും ഉപയോഗിക്കാം

ഐസ്ക്യൂബ്

ഒരു ഐസ്ക്യൂബ് വൃത്തിയുള്ള കോട്ടൺ തുണിയിൽ പൊതിഞ്ഞ് കണ്ണിനു ചുറ്റും അഞ്ച് മുതൽ പത്തു മിനിറ്റ് വരെ മസാജ് ചെയ്യുന്നത് ഏറെ ഫലപ്രദമായിരിക്കും

വെള്ളരി കഷ്ണം

തണുപ്പിച്ചെടുത്ത വെള്ളരി വട്ടത്തിൽ മുറിച്ചെടുക്കാം. കണ്ണുകൾ അടച്ച് മുകളിലായി അവ വച്ച് 10 മുതൽ 15 മിനിറ്റു വരെ വിശ്രമിക്കാം. ദിവസവും രണ്ട് നേരം ഇങ്ങനെ ചെയ്തു നോക്കൂ

ടീ ബാഗ്

രണ്ട് ടീ ബാഗ് ചൂടുവെള്ളത്തിൽ കുതിർക്കാൻ വയ്ക്കാം. ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാം. തണുപ്പിച്ചെടുത്ത ടീ ബാഗ് കണ്ണിനു മുകളിൽ വച്ച് 10 മുതൽ 15 മിനിറ്റു വരെ വിശ്രമിക്കാം

ബദാം എണ്ണ

ഏതാനും തുള്ളി ബാദം എണ്ണയിലേയ്ക്ക് വിറ്റാമിൻ ഇ എണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. അത് കണ്ണിനു ചുറ്റും പുരട്ടി മൃദുവായി മസാജ് ചെയ്യാം. കിടക്കുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യുന്നതാണ് ഉചിതം

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് അരച്ച് നീര് പിഴിഞ്ഞെടുക്കുക. അതിൽ പഞ്ഞി മുക്കി 10 മിനിറ്റ് കണ്ണിനു മുകളിൽ വയ്ക്കാം. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം

കറ്റാർവാഴ

ഒരൽപം കറ്റാർവാഴ ജെൽ ദിവസും രാത്രി ഉറങ്ങുന്നതിനു മുമ്പായി കണ്ണിനു ചുറ്റും പുരട്ടൂ. രാവിലെ ഉണർന്നാൽ കഴുകി കളയാം | ചിത്രം: ഫ്രീപിക്