മുടിയുടെ അറ്റം പിളരുന്നുണ്ടോ? അടുക്കളയിലുണ്ട് പരിഹാരം

മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാനുള്ള പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്

കറ്റാർവാഴ ജെൽ തലമുടിയുടെ അറ്റത്ത് പുരട്ടി 30 മിനിറ്റിനു വയ്ക്കുക

ശേഷം കഴുകി കളയാം. ആഴ്ചയിൽ 3 തവണയെങ്കിലും ചെയ്യുക

രണ്ട് ടേബിൾസ്പൂൺ തേനിലേയ്ക്ക് അര കപ്പ് തൈര് ചേർത്തിളക്കി നന്നായി യോജിപ്പിക്കാം

ഇത് മുടിയിൽ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയാം

ഉള്ളി അരച്ചെടുത്ത് അതിൽ നിന്ന് നീര് പിഴിഞ്ഞെടുക്കുക. തലയിൽ പുരട്ടി ഒരു മണിക്കൂറിനുശേഷം കഴുകി കളയുക

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്യുന്നത് മുടിയുടെ അറ്റം പിളരുന്നത് കുറയ്ക്കാൻ സഹായിക്കും

Photo Source: Freepik