കൺപീലികളിലും താരൻ ഉണ്ടാകുമെന്ന് നിങ്ങൾക്ക് അറിയാമോ? കേൾക്കുമ്പോൾ അസാധാരണം എന്നു തോന്നിയേക്കാം എങ്കിലും ചികിത്സിച്ചില്ലെങ്കിൽ കണ്ണിൻ്റെ ആരോഗ്യത്തെ തന്നെ ഇത് ബാധിച്ചേക്കും
ദിവസവും നന്നായി മുഖം കഴുകാൻ ശ്രദ്ധിക്കാം
മുഖം കഴുകാൻ കട്ടികുറഞ്ഞതും പ്രിസർവേറ്റീവുകൾ ഇല്ലാത്തതുമായ ക്ലെൻസർ ഉപയോഗിക്കാം അല്ലെങ്കിൽ ചെറുചൂടുള്ള വെള്ളത്തിൽ ലയിപ്പിച്ച ബേബി ഷാംപൂ ഉപയോഗിക്കാം
എണ്ണ ഗ്രന്ഥികൾ അടഞ്ഞുപോകുന്നത് തടയാൻ വാം കംപ്രസ്സുകൾ പ്രയോഗിക്കാം
ഗുരുതരമായ കേസുകളിൽ, ഒരു നേത്ര ഡോക്ടറുടെ നിർദ്ദേശം തേടിയതിനു ശേഷം ആൻറിബയോട്ടിക് തൈലങ്ങളോ ആന്റി-ഇൻഫ്ലമേറ്ററി മരുന്നു തുള്ളികളോ ഉപയോഗിക്കാം
ടീ ട്രീ ഓയിൽ ഉപയോഗിച്ചുള്ള ക്ലെൻസർ കൺപീലികളിൽ വളരാൻ സാധ്യതയുള്ള മൈറ്റുകളെ നിയന്ത്രിക്കാൻ സഹായിക്കും
കൂടുതൽ പ്രകോപനം കുറയ്ക്കുന്നതിന് കണ്ണുകളിൽ മേക്കപ്പ് ഉപയോഗിക്കുന്നത് താൽക്കാലികമായി ഒഴിവാക്കുക