മാവ് അരയ്ക്കുമ്പോൾ ഇതും കൂടി ചേർത്ത് നോക്കൂ; ദോശ മൊരിഞ്ഞതും സോഫ്റ്റുമാകും
ക്രിസ്പിയും സോഫ്റ്റുമായ ദോശ എത്ര കഴിച്ചാലും മതിയാകില്ല
ദോശ ക്രിസ്പിയാക്കാൻ മാവ് അരയ്ക്കുമ്പോൾ കടല പരിപ്പ് ചേർത്താൽ മതിയാകും
പച്ചയരി, ഉഴുന്ന്, ഉലുവ, കടലപരിപ്പ് ഇവയെല്ലാം കഴുകിയതിന് ശേഷം എട്ടുമണിക്കൂർ കുതിർക്കാൻ വയ്ക്കുക
കുതിർത്ത ശേഷം മാവ് അരച്ച് എട്ടുമണിക്കൂർ പുളിച്ചുപൊങ്ങാൻ വയ്ക്കുക
അരച്ച ഉടനെ ഉപ്പ് ചേർത്താൽ വേഗത്തിൽ പുളിക്കാൻ സഹായിക്കും
പൊങ്ങി വന്ന ദോശമാവിലേക്ക് ആവശ്യത്തിന് ഉപ്പും 1/2 ടീസൂൺ പഞ്ചസാരയും കൂടി ചേർക്കുക
ദോശ സോഫ്റ്റ് ആകാൻ അരയ്ക്കുമ്പോൾ ചോറ് അല്ലെങ്കിൽ അവിൽ ചേർക്കുന്നത് നല്ലതാണ്
Photo Source: Freepik