80 ശതമാനം ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, 20 ശതമാനം നിങ്ങളുടെ ആഗ്രഹങ്ങൾക്കായി മാറ്റിവയ്ക്കുക, പ്രത്യേകിച്ച് നിങ്ങൾ പുറത്തായിരിക്കുമ്പോൾ. പൂർണത കൈവരിക്കാൻ ശ്രമിക്കുന്നത് നിർത്തുക
ചിക്കൻ, മത്സ്യം, മുട്ട, ബീൻസ്, ആട്ടിറച്ചി, ഗ്രീക്ക് യോഗർട്ട് മുതലായവ. നിങ്ങളുടെ പ്ലേറ്റിൽ പ്രോട്ടീൻ നിറയ്ക്കുക, കാരണം ഇത് വയറു നിറയ്ക്കുകയും ആസക്തികളെ ഇല്ലാതാക്കുകയും ചെയ്യും. പച്ചക്കറികളും കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളും ചേർത്താൽ കൊഴുപ്പ് കുറയ്ക്കുന്നത് എളുപ്പമാകും
ജ്യൂസുകൾ, സോഡകൾ, ചില ഉയർന്ന കാലറിയുള്ള പഞ്ചസാര നിറഞ്ഞ സ്മൂത്തികൾ ഇവയൊക്കെ നിങ്ങൾ അറിയാതെ 300–500 കാലറി ശരീരത്തിൽ എത്തിക്കുന്നുണ്ട്. എന്നിട്ടും, കുറച്ച് മണിക്കൂറുകൾക്കുള്ളിൽ നിങ്ങൾക്ക് വിശപ്പ് തോന്നിപ്പിക്കും
ഒരു ദിവസം 10,000 ചുവടുകൾ ഒരു ഗെയിം ചേഞ്ചറാണ്. നടത്തം കൊഴുപ്പ് കത്തിക്കുന്നു. കൊഴുപ്പ് എളുപ്പത്തിൽ ഉരുക്കുന്ന ആയാസം കുറഞ്ഞ വ്യായാമമാണിത്
ഞാൻ 4–5 മണിക്കൂർ ഉറങ്ങുമായിരുന്നു. അപ്പോഴും വിശപ്പ്, അമിത ക്ഷീണം, വ്യായാമം ചെയ്യാൻ പ്രേരണയില്ലായ്മ എന്നിവ അനുഭവപ്പെടുന്നത് എന്നെ അത്ഭുതപ്പെടുത്തി. എന്നാൽ ഉറക്ക സമയം കൂട്ടിയതോടെ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. ഇപ്പോൾ ഞാൻ 7–8 മണിക്കൂർ ഉറങ്ങുന്നു
ഭക്ഷണം മുൻകൂട്ടി ആസൂത്രണം ചെയ്യുന്നത് അമിതമായി ഭക്ഷണം കഴിക്കാതെ കാലറി അളവ് നിയന്ത്രിക്കാൻ സഹായിക്കും
ഓരോരുത്തരുടേയും ശരീര പ്രകൃതം വേറെയാണ്. ക്ഷമയോടെ കൃത്യമായ ജീവത ശീലങ്ങൾ പാലിക്കുന്നതിലൂടെ മാത്രമേ ശരീരഭാര നിയന്ത്രണം സാധ്യമാകൂ. അത് മനസ്സിലാക്കാം
ഈ ഭക്ഷണം കഴിച്ചു, 2 ദിവസം കൊണ്ട് 5 കിലോ കുറഞ്ഞു; വയറും കുറഞ്ഞുവെന്ന് യുവതി