ചർമ്മം തിളങ്ങാൻ ഫേഷ്യലിനൊപ്പം ഇവ കൂടി ശീലമാക്കൂ

ചർമ്മത്തിന് തിളക്കം കിട്ടാൻ പാർലറിൽ പോയി ഫേഷ്യൽ ചെയ്തതുകൊണ്ടു മാത്രം കാര്യമില്ല

ഫേഷ്യലിനു ശേഷവും ചർമ്മത്തിന് കൃത്യമായ പരിചരണം നൽകേണ്ടതുണ്ട്

ഒരു ഐസ് ക്യൂബ് ഉപയോഗിച്ച് സ്ഥിരമായി ചർമത്തിൽ മസാജ് ചെയ്യുന്നത് ഗുണകരമാണ്

ഫേഷ്യൽ ചെയ്തതിന് തൊട്ടടുത്തുള്ള 3 ദിവസമെങ്കിലും മേക്കപ്പ് ഉപയോഗിക്കാതിരിക്കുക

ഫേഷ്യൽ ചെയ്ത ഉടൻ വ്യായാമം ചെയ്യുന്നത് ഒഴിവാക്കുക

ഫേഷ്യലിനു ശേഷം സൂര്യപ്രകാശം കൊള്ളുന്നത് ചർമ്മം കറുത്ത് കരിവാളിക്കാൻ ഇടയാക്കും. പുറത്തുപോകുന്നുണ്ടെങ്കിൽ ഒരു സൺസ്‌ക്രീൻ പുരട്ടുക

ഫേഷ്യൽ ചെയ്ത ശേഷം ചർമം സ്ക്രബ് ചെയ്യുന്നതിനായി ഒരാഴ്ചയെങ്കിലും കാത്തിരിക്കുക

ചിത്രങ്ങൾ: ഫ്രീപിക്