കരുത്തുറ്റ തിളക്കമാർന്ന തലമുടി നേടാൻ വെളിച്ചെണ്ണയോടൊപ്പം ഇത് ചേർത്ത് ഉപയോഗിക്കൂ

ശിരോചര്‍മത്തില്‍ എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് മുടി വേരുകള്‍ ബലപ്പെടുത്തുന്നു

അതിലേയ്ക്ക് എള്ള് കൂടി ചേർക്കുന്നത് ഗുണം വർധിപ്പിക്കും

ഒമേഗ 3 ഫാറ്റി ആസിഡിന്റെ സമ്പന്നമായ ഉറവിടമാണ് എള്ള്. ഇത് തലയോട്ടിയിലേയ്ക്കുള്ള രക്തയോട്ടം വർധിപ്പിക്കും

എള്ളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡൻ്റുകൾ മുടിയുടെ എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹാരം നൽകും

വെളിച്ചെണ്ണ നന്നായി തിളപ്പിച്ചെടുക്കാം. അതിലേയ്ക്ക് രണ്ട് സ്പൂൺ എള്ള് ചേർത്ത് മാറ്റി വയ്ക്കാം

എണ്ണ തണുത്തതിനു ശേഷം തലയിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം

10 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ അല്ലെങ്കിൽ ചെമ്പരത്തി താളി ഉപയോഗിച്ച് കഴുകി കളയാം

ചിത്രങ്ങൾ: ഫ്രീപിക്