പാറ്റകളും പല്ലികളും ഓടിയൊളിക്കും; നാരങ്ങ ഉപയോഗിച്ച് നോക്കൂ

അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമാകുന്ന നാരങ്ങ ഉപയോഗിച്ച് മുറിയിൽ പ്രകൃതിദത്തമായ സുഗന്ധം നിറയ്ക്കാൻ സാധിക്കും

നാരങ്ങയുടെ സിട്രസ് മണം മുറിയിലെ ദുർഗന്ധം അകറ്റുക മാത്രമല്ല, പാറ്റ പല്ലി പോലെയുള്ളവയുടെ ശല്യം കുറയ്ക്കാനും ഉത്തമമാണ്

ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ കുറച്ച് നാരങ്ങ കഷ്ണങ്ങളും ഒരു കഷ്ണം കറുവപ്പട്ടയും ചേർത്ത് ചെറിയ തീയിൽ തിളപ്പിക്കുക

ഇതിൽ നിന്നുവരുന്ന ആവി മുറിയിലാകെ പടരുന്നതോടെ വീടിനുള്ളിൽ ഒരു പ്രത്യേക ഉന്മേഷം അനുഭവപ്പെടും

മറ്റൊരു ഫലപ്രദമായ രീതി നാരങ്ങ പകുതിയായി മുറിച്ച് അതിനുള്ളിൽ കുറച്ച് ഉപ്പ് വിതറുന്നതാണ്

ഇത് മുറിയുടെ മൂലയിലോ ജനലിനരികിലോ വെക്കുകയാണെങ്കിൽ, അന്തരീക്ഷത്തിലെ ദുർഗന്ധത്തെ ആഗിരണം ചെയ്യാനും നാരങ്ങയുടെ സുഗന്ധം മുറിയിൽ നിലനിർത്താനും സഹായിക്കും

കിടപ്പുമുറികളിൽ ഇത് വെക്കുന്നത് വായു ശുദ്ധീകരിക്കാൻ ഉത്തമമാണ്

Image Source: Freepik