ഒരു മുട്ടയുടെ വെള്ള പ്രത്യേകം എടുത്ത് മുഖത്തും കഴുത്തിലും പുരട്ടാം. കണ്ണിനു ചുറ്റമുള്ള ഭാഗം ഒഴിവാക്കുക. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
മുട്ടയുടെ വെള്ളയിലേയ്ക്ക് തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം.20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
ഒരു മുട്ടയുടെ വെള്ളയിലേയ്ക്ക് ഒരു ടീസ്പൂൺ നാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം
മുട്ടയുടെ വെള്ളയും തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 15 മുതൽ 20 മിനിറ്റിനു ശേഷം കഴുകി കളയാം
മുട്ടയുടെ വെള്ളയിലേയ്ക്ക് ഓട്സ് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്തു കഴുത്തിലും പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം
മുട്ടയുടെ വെള്ളയും മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 10 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
മുട്ടയുടെ വെള്ളയിലേയ്ക്ക് കറ്റാർവാഴ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്തും കഴുത്തിലും പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം. | ചിത്രങ്ങൾ: ഫ്രീപിക്
മുടിയഴകിന് പ്രകൃതിദത്ത പരിഹാരം, ഈ ഹെയർ മാസ്ക് ശീലമാക്കാം