താരനും മുടികൊഴിച്ചിലും പമ്പ കടക്കും, ആഴ്ചയിൽ ഒരിക്കൽ ഇത് പുരട്ടൂ
പലരും നേരിടുന്ന സാധാരണ പ്രശ്നമാണ് താരൻ. അമിതമായ വിയർപ്പ്, പൊടി, തുടങ്ങി പല കാരണങ്ങൾ കൊണ്ട് താരൻ ഉണ്ടായേക്കാം
താരൻ അകറ്റാൻ വിപണിയിൽ പല ഉത്പന്നങ്ങളും ലഭ്യമാണ്. എന്നാൽ, ഈ പ്രശ്നത്തിൽ നിന്ന് ആശ്വാസം കണ്ടെത്താൻ പലരും വീട്ടുവൈദ്യങ്ങളിലേക്ക് മാറാറുണ്ട്
കറ്റാർവാഴ ജെൽ ഫലപ്രദമായി ഉപയോഗിച്ചാൽ താരന് ഒരു മികച്ച പ്രതിവിധിയാണ്
കറ്റാർ വാഴയ്ക്ക് ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുണ്ട്. താരൻ നിയന്ത്രണത്തിലെ രണ്ട് പ്രധാന ഘടകങ്ങളായ ഫംഗസുകളെ ഫലപ്രദമായി ചെറുക്കാനും വീക്കം കുറയ്ക്കാനും ഇതിന് കഴിയും
കറ്റാർ വാഴയുടെ സ്വാഭാവിക മോയ്സ്ച്യുറൈസിങ് ഗുണങ്ങൾ തലയോട്ടിയിൽ ജലാംശം നൽകാനും വരൾച്ച കുറയ്ക്കാനും സഹായിക്കും
ഇതിലെ ആന്റിമൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരൻ ഉണ്ടാക്കുന്ന ഫംഗസുകളെ ചെറുക്കാൻ സഹായിക്കുന്നു
കറ്റാർ വാഴ ജെൽ തലയോട്ടിയിലും മുടിയിലും നേരിട്ട് പുരട്ടുക. മൃദുവായി മസാജ് ചെയ്തതിനുശേഷം 20-30 മിനിറ്റ് കാത്തിരിക്കുക. അതിനുശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകാം