കറികളിലും ചട്‌നികളിലും ഒക്കെ പതിവായി ഉപയോഗിക്കുന്ന ഒന്നാണ് പുതിനയില. ധാരാളം ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. പുതിനയില ചേർത്ത ചായകുടിക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിച്ചേക്കും. പുതിനയില ചവയ്ക്കുന്നതും ഗുണപ്രദമാണ്
ദഹനാരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ചേരുവയാണ് പെരുംജീരകം. ഇത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഭക്ഷണത്തിനു ശേഷം അൽപ്പം ജീരകം കഴിക്കുന്നത് ശീലമാക്കിയാൽ വായ്നാറ്റം കുറയ്ക്കാനും സാധിക്കും
ധാരാളം ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ കറുവാപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിനു മാത്രമല്ല ഇത് ചവയ്ക്കുന്നത് വായ്നാറ്റാം അകറ്റാനും സഹായിക്കും.
കറുവാപ്പട്ട പോലെ തന്നെ ആൻ്റി ബാക്ടീരിയൽ സവിശേഷതകളുള്ള മറ്റൊരു ചേരുവയാണ് ഗ്രാമ്പൂ. ഭക്ഷണം കഴിച്ചതിനു ശേഷം ഗ്രാമ്പൂ കഴിക്കുന്നത് വായ്നാറ്റം കുറയ്ക്കും.
ഭക്ഷണത്തിനു ശേഷം ഒന്നോ രണ്ടോ ഏലയ്ക്ക ചവയ്ക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിക്കും. ഏലയ്ക്ക ചേർത്ത വെള്ളം വെറും വയറ്റിൽ കുടിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്.
പല്ലുകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന അണുക്കളെ അകറ്റാൻ നാരങ്ങ സഹായിക്കുന്നു. ഇതൊരു ബ്ലീച്ചിങ് ഏജൻ്റ് കൂടിയാണ്. അതിനാൽ പല്ലിൽ പറ്റി പിടിക്കുന്ന കറകൾ നീക്കം ചെയ്യുന്നു. ഒരു കപ്പ് ഇളം ചൂടുള്ള വെള്ളത്തിൽ ചെറുനാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മൗത്ത് വാഷായി ഉപയോഗിക്കാവുന്നതാണ്.
വെളുത്തുള്ളി, ചുവന്നുള്ളി, സവാള എന്നിവ കൂടാതെ എരിവുള്ള ഭക്ഷണങ്ങളും വായ്നാറ്റത്തിന് കാരണമാകും. അതിനാൽ ഭക്ഷണത്തിൽ ഇവ അമിതമായി ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കാം. ആൻ്റ ബാക്ടീരിയൽ ആൻ്റി മൈക്രോബിയൽ മൗത്ത് വാഷ് ഉപയോഗിക്കുന്നതും ഗുണപ്രദമാണ്.
ദിവസം മുഴുവൻ ശരീരത്തിൽ സുഗന്ധം നിലനിർത്താം, ഇതാ 4 നുറുങ്ങു വിദ്യകൾ