ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ കറ്റാർവാഴയ്ക്കുണ്ട്. അതിനാൽ മുഖക്കുരുവിനൊപ്പം അതിൻ്റഎ പാടുകൾ കുറയ്ക്കാനും ഇത് പ്രയോജനപ്പെടും. രാത്രി കിടക്കുന്നതിനു മുമ്പ് കറ്റാർവാഴയുടെ ജെൽ ചർമ്മത്തിൽ പുരട്ടി നോക്കാം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം
ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയ ഗ്രീൻ ടീ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കുന്നു. ഇത് വീക്കം കുറയ്ക്കാനും സെബം ഉത്പാദനം നിയന്ത്രിക്കാനും സഹായിക്കുന്നു. ഒരു കപ്പ് ഗ്രീൻ ടീയിൽ ഒരു പഞ്ഞി മുക്കി വയ്ക്കാം. അതുപോയിഗിച്ച് മുഖത്ത് പുരട്ടാം.15 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം
ഒരു പഴം ഉടച്ചെടുത്തതിലേക്ക് രണ്ട് ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം മുഖം കഴുകാം
രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും കുറച്ച് തേനും ചേര്‍ക്കുക. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം
നാല് സ്പൂൺ പപ്പായ ഉടച്ചെടുത്തതിലേക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത പുരട്ടുക. മുപ്പത് മിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കാവുന്നതാണ്
മുഖക്കുരുവിൻ്റെ പാടുകൾ കുറയ്ക്കാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ ഗുണങ്ങൾ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിൻ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയ വളർച്ചയെ ചെറുക്കാനും സഹായിക്കുന്നു. മഞ്ഞൾ അൽപം പാലോ വെള്ളമോ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖക്കുരു ഉള്ള ഭാഗങ്ങളിൽ പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ കടലമാവും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ ഈ പാക്ക് സഹായിക്കും
ടാനകറ്റാൻ ബ്ലീച്ചല്ല, ഒരു സ്പൂൺ പാൽ ഇങ്ങനെ പുരട്ടി നോക്കൂ