മുഖകാന്തി വർധിപ്പിക്കാം, ദിവസവും രാവിലെ ഇത് പുരട്ടൂ

വിറ്റാമിനുകൾ, ധാതുക്കൾ, ലാക്റ്റിക് ആസിഡ് തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായ പാൽ ചർമ്മത്തെ പോഷിപ്പിക്കുകയും, വരൾച്ച ശമിപ്പിക്കുകയും, മങ്ങിയ ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു

ചർമ്മത്തിൽ ജലാംശം വർധിപ്പിക്കാനും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും എക്സ്ഫോളിയേഷൻ എന്നിവയ്ക്കായി പാൽ വ്യത്യസ്ത തരത്തിൽ ഉപയോഗിക്കാം

2 ടേബിൾസ്പൂൺ കടലമാവിൽ 2 ടേബിൾസ്പൂൺ പാൽ ചേർത്ത് മിക്സ് ചെയ്യാം

പേസ്റ്റ് രൂപത്തിലാക്കിയശേഷം മുഖത്ത് പുരട്ടി 15-20 മിനിറ്റ് ഉണങ്ങാൻ അനുവദിക്കാം

ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയുക. മുഖം തിളങ്ങാൻ ഈ ഫെയ്സ് മാസ്ക് നല്ലതാണ്

അര കപ്പ് പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർക്കുക. മുഖത്ത് പുരട്ടി 15 മിനിറ്റ് കാത്തിരിക്കാം

ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയുക. എല്ലാ ദിവസവും ഇങ്ങനെ ചെയ്യുന്നത് നല്ല ഫലം നൽകും

ചിത്രങ്ങൾ: ഫ്രീപിക്