രക്തസമ്മർദ്ദം നിയന്ത്രിക്കാം ആരോഗ്യം മെച്ചപ്പെടുത്താം, ഇങ്ങനെ ചെയ്തു നോക്കൂ

ഉണക്കമുന്തിരി കുതിർത്തത്

രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും

വെറും വയറ്റില്‍ വെളുത്തുള്ളി വെള്ളം

രാവിലെ വെറും വയറ്റില്‍ വെളുത്തുള്ളി ചേര്‍ത്ത ഇളംചൂടു വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാന്‍ സഹായിക്കും

ശരീരഭാരം കൂടാതിരിക്കാൻ ശ്രദ്ധിക്കാം

ശരീരഭാരം കൂടുന്നത് പലപ്പോഴും രക്തസമ്മർദ്ദം വർധിപ്പിക്കുന്നതിന് കാരണമാകും. അതിനാല്‍ ശരീരഭാരം കുറയ്ക്കാം

വ്യായാമം

ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക. ഉദാസീനമായ ജീവിതശൈലിയും ശാരീരിക പ്രവർത്തനങ്ങളുടെ അഭാവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. അതിനാല്‍ പതിവായി വ്യായാമം ചെയ്യാം

ഉപ്പ് കുറയ്ക്കാം

അമിതമായി ഉപ്പ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകും. അതിനാല്‍ രക്തസമ്മർദ്ദമുള്ളവർ ഉപ്പ് അധികം കഴിക്കരുത്. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറ് ഗ്രാമിൽ താഴെ ആയിരിക്കുവാന്‍ ശ്രദ്ധിക്കാം

ഒഴിവാക്കേണ്ടവ

എണ്ണയിൽ വറുത്ത വസ്തുക്കൾ, റെഡ് മീറ്റ്, ബേക്കറി സാധനങ്ങൾ, മായം കലർന്ന വസ്തുക്കൾ, അച്ചാറുകൾ തുടങ്ങിയവയുടെ ഉപയോഗം കുറച്ച്, പഴങ്ങളും പച്ചക്കറികളും കൂടുതലുള്ള ആഹാരം ശീലമാക്കുക. പുകവലിയും മദ്യപാനവും പരമാവധി കുറയ്ക്കാം

സമ്മർദ്ദം കുറയ്ക്കാം

സ്‌ട്രെസ് മൂലവും രക്തസമ്മര്‍ദ്ദം ഉയരാം. അതിനാല്‍ യോഗ, ധ്യാനം, വിനോദം, ക്രിയാത്മക ചിന്ത തുടങ്ങിയ വഴികളിലൂടെ സ്ട്രെസ് കുറയ്ക്കാന്‍ നോക്കുക | ചിത്രങ്ങൾ: ഫ്രീപിക്