അടുക്കളയിലെ ഈ ഒരൊറ്റ പൊടി മതി, മുഖം പട്ടുപോലെ തിളങ്ങും

വീട്ടിലുള്ള പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതാണ് എപ്പോഴും നല്ലതെന്ന് ആയുർവേദ ഡോക്ടറായ ദിവ്യ നായർ

പാരമ്പര്യമായി നാം പിന്തുടരുന്ന പല ഹോം റെമഡികളും പാർശ്വഫലങ്ങളില്ലാതെ ചർമ്മത്തിന് സ്വാഭാവികമായ തിളക്കവും ആരോഗ്യവും നൽകാൻ സഹായിക്കുന്നവയാണ്

ചർമ്മ സംരക്ഷണത്തിന് ഫലപ്രദമായ ചില ചേരുവകളും പരിചയപ്പെടുത്തിയിട്ടുണ്ട്

മികച്ച ക്ലെൻസറാണ് അരിപ്പൊടി. ചർമ്മത്തിലെ അഴുക്ക്, അധികമായ ഓയിൽ, മേക്കപ്പ് അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യാൻ അരിപ്പൊടി ഒരു മികച്ച ക്ലെൻസറായി പ്രവർത്തിക്കുന്നു

കൊറിയൻ സ്കിൻ കെയറിൽ റൈസ് വാട്ടറും, അരിപ്പൊടിയും പ്രധാനമാണെന്ന് നമുക്കറിയാം

പച്ചരി നന്നായി അരച്ചെടുക്കാം. ഓയിലി സ്കിൻ ഉള്ളവർ പാട നീക്കിയ പാലിലും, ഡ്രൈ സ്കിൻ ഉള്ളവർ തൈരിലും ഇത് കലർത്തി പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം

അമിതമായി സ്ക്രബ് ചെയ്യാതെ, ഉണങ്ങുന്നതിന് മുൻപ് കഴുകിക്കളയാം

ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്യുന്നത് ഇൻസ്റ്റന്റ് ഗ്ലോ നൽകും

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല