സ്പിനച്, കാബേജ്, ചീര തുടങ്ങിയ ഇലക്കറികൾ മഴക്കാലത്ത് മലിനീകരണത്തിന് സാധ്യതയുണ്ട്. അവയ്ക്ക് ബാക്ടീരിയകളെയും പരാന്നഭോജികളെയും അധിവസിപ്പിക്കാൻ കഴിയും
വൃത്തിഹീനമായ സാഹചര്യത്തിലാണ് പലപ്പോഴും തെരുവോരങ്ങളിലെ ഭക്ഷണം തയ്യാറാക്കുന്നത്. മഴക്കാലത്ത് ഇവ കഴിക്കുന്നത് അപകടകരമാണ്. തെരുവോര ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ മഴക്കാലത്ത് ഭക്ഷ്യജന്യ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാം
വഴിയോരക്കച്ചവടക്കാരോ മാർക്കറ്റുകളിലോ വിൽക്കുന്ന നേരത്തെ മുറിച്ച പഴങ്ങൾ ശരിയായി കഴുകാറില്ല. അതിനാൽതന്നെ അവ മലിനമാണ്. എപ്പോഴും പഴങ്ങൾ വീട്ടിൽ കൊണ്ടുവന്ന് കഴുകി വൃത്തിയാക്കിയശേഷം മുറിച്ചു കഴിക്കുക
ഈ സമയത്ത് സമുദ്രവിഭവങ്ങൾ എളുപ്പത്തിൽ മലിനമാക്കപ്പെടും. ഭക്ഷ്യവിഷബാധ തടയാൻ മത്സ്യം, കൊഞ്ച്, മറ്റ് കടൽ മത്സ്യങ്ങൾ എന്നിവ കഴിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക
പാൽ, തൈര്, പനീർ തുടങ്ങിയ പാലുൽപ്പന്നങ്ങൾ ഈർപ്പമുള്ള കാലാവസ്ഥയിൽ പെട്ടെന്ന് കേടാകും. വിശ്വസനീയമായ ഇടങ്ങളിൽ നിന്ന് ഫ്രഷായി തയ്യാറാക്കിയ പാലുൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക, കൂടുതൽ നേരം സൂക്ഷിച്ചശേഷം ഇവ കഴിക്കുന്നത് ഒഴിവാക്കുക
വറുത്ത ഭക്ഷണങ്ങൾ ദഹിക്കാൻ ബുദ്ധിമുട്ടാണ്. ആവിയിൽ വേവിച്ചതോ ഗ്രിൽ ചെയ്തതോ ആയ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക
മഴക്കാലത്ത് ഈർപ്പമുള്ള സാഹചര്യങ്ങളിൽ നോൺ വെജ് വിഭവങ്ങൾ പെട്ടെന്ന് കേടാകും. നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, വിശ്വസനീയമായ സ്ഥലങ്ങളിൽ നിന്ന് ഫ്രഷായി പാകം ചെയ്ത വിഭവങ്ങൾ കഴിക്കുക
പഴങ്ങൾ തോന്നിയതുപോലെ കഴിക്കാൻ പാടില്ല, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ