വളർത്തു മൃഗങ്ങളെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് ഇക്കാര്യങ്ങൾ ഓർത്തോളൂ
ഓരോ മൃഗങ്ങൾക്കും പ്രത്യേകം പരിപാലനം ആവശ്യമാണ്. അതിനാൽ നിങ്ങളുടെ ജീവിതശൈലിക്കിണങ്ങുന്നവയെ തിരഞ്ഞെടുക്കാം
വാങ്ങുന്നതിനു മുമ്പായി മൃഗങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ വീട്ടിലുണ്ടെന്ന് ഉറപ്പാക്കാം. അവയുടെ ആവശ്യങ്ങൾ അനുസരിച്ചുള്ള തയ്യാറെടുപ്പുകൾ മുൻകൂട്ടി നടത്തണം
മനുഷ്യനെ പോലെ തന്നെ മൃഗങ്ങൾക്കും പതിവായി ഭക്ഷണവും വെള്ളവും ആവശ്യമാണ്. അവ വളരുന്ന പരിസരവും വൃത്തിയായി സൂക്ഷിക്കണം
മൃഗങ്ങൾക്കായി ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും നൽകുന്നതിനുള്ള സാമ്പത്തിക സ്ഥിരത നിങ്ങൾക്കുണ്ടെന്ന് ഉറപ്പാക്കണം
കൃത്യമായ ഇടവേളകളിൽ വാക്സിനേഷൻ നൽകേണ്ടതിനെ കുറിച്ച് അറിഞ്ഞിരിക്കുക
പൂച്ച, പട്ടി എന്നീ വളർത്തു മൃഗങ്ങളുടെ രോമം ചിലർക്ക് അലർജി ഉണ്ടാക്കിയേക്കാം. ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ നിങ്ങൾക്ക് ഇല്ലെന്ന് ഉറപ്പാക്കാം
കൂടുതൽ സമയം അവയോടൊപ്പം ഇടപഴകി കൃത്യമായ പരിശീലനം നൽകണം
ചിത്രങ്ങൾ : ഫ്രീപിക്
കണ്ടാൽ ക്യൂട്ടാണ് വില കേട്ടാൽ ഞെട്ടും, ഇന്ത്യയിൽ ഏറെ വിലയുള്ള നായ ഇനങ്ങൾ ഇവയാണ്