ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചോളൂ, ബ്ലഡ് ഷുഗർ നിയന്ത്രിക്കാം
സമ്മർദം, മോശം ഉറക്കം, വ്യായാമം, അണുബാധകൾ, ഹോർമോൺ മാറ്റങ്ങൾ എന്നിവയെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമാകും
രാത്രിയിലെ മോശം ഉറക്കം ശരീരത്തെ താൽക്കാലികമായി കൂടുതൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉള്ളതാക്കി മാറ്റും. ഇത് കൂടുതൽ നേരം രക്തത്തിൽ ഗ്ലൂക്കോസിനെ നിലനിർത്തും
രോഗങ്ങളോ അണുബാധകളോ ഉള്ള സമയത്ത് രോഗപ്രതിരോധപ്രവർത്തനത്തിന് ഗ്ലൂക്കോസിന്റെ രൂപത്തിൽ അധിക ഊർജം ആവശ്യമായി വരുന്നു
ആർത്തവചക്രം, പെരിമെനോപോസ്, ആർത്തവവിരാമം തുടങ്ങിയ സമയത്തെ ഹോർമോൺ മാറ്റങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും
വ്യായാമത്തിന് ശേഷം താൽക്കാലിക വർധനവ് സ്വാഭാവികമാണ്
ഭക്ഷണക്രമത്തിൽ മാറ്റമൊന്നുമില്ലാതെ അസാധാരണമായ രക്തത്തിലെ പഞ്ചസാരയുടെ വർധനവ് ശ്രദ്ധയിൽപ്പെട്ടാൽ, ഡോക്ടറുടെ സഹായം തേടുക
വിശ്രമ മാർഗങ്ങൾ ഉപയോഗിച്ച് സമ്മർദം നിയന്ത്രിക്കുക, നല്ല ഉറക്കത്തിന് മുൻഗണന നൽകുക, പതിവ് വ്യായാമം ശീലമാക്കുക എന്നിവ അത്യാവശ്യമാണ്
ചിത്രങ്ങൾ: ഫ്രീപിക്
ഇൻസുലിൻ എടുത്തിട്ടും ബ്ലഡ് ഷുഗർ കുറയുന്നില്ലേ? എന്തുകൊണ്ട്?