ചോറിലേക്ക് ഇവ ചേർത്ത് വഴറ്റിയെടുക്കൂ; ഫ്രൈഡ് റൈസ് മാറി നിൽക്കും

സ്ഥിരം തയ്യാറാക്കുന്ന ചോറ് ഒന്ന് മാറ്റി പിടിക്കാം

നാടൻ ഉള്ളിച്ചോറിനോട് സാദൃശ്യം പുലർത്തുമെങ്കിലും മഹാരാഷ്ട്രൻ വിഭവമായ തേച്ച റൈസ് അൽപ്പം വ്യത്യസ്തമാണ്

ഏഴോ എട്ടോ വെളുത്തുള്ളി, എരിവിനനുസരിച്ച് പച്ചമുളക്, അൽപ്പം മല്ലിയില, കുറച്ച് ജീരകം, ആവശ്യത്തിന് ഉപ്പ്, വറുത്ത നിലക്കടല എന്നിവ അരച്ചെടുക്കാം

അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് ചൂടാക്കുക

കുറച്ച് ജീരകം, കറിവേപ്പില, തയ്യാറാക്കിയ അരപ്പ് എന്നിവ വഴറ്റാം

ഇതിലേയ്ക്ക് ബാക്കി വന്ന ചോറ് കൂടി ചേർത്തിളക്കാം

അൽപ്പം നാരങ്ങാ നീരു കൂടി ചേർത്തിളക്കി ചൂടോടെ കഴിക്കാം

Photo Source: Freepik