ഇനി മുടിയും ചർമ്മവും തിളങ്ങും; അടുക്കളയിൽ മറഞ്ഞിരിക്കുന്ന സൗന്ദര്യ രഹസ്യം
ആൻ്റി ഓക്സിഡൻ്റുകളും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ തേയില വെള്ളം ചർമ്മത്തിനും തലമുടിക്കും ആരോഗ്യവും തിളക്കവും നൽകാൻ സഹായിക്കും
ഒരു കപ്പ് വെള്ളത്തിൽ 1-2 ടീസ്പൂൺ തേയിലപ്പൊടി/ചായപ്പൊടി ഇട്ട് നന്നായി തിളപ്പിക്കാം
ഇത് തണുക്കാൻ അനുവദിക്കുക. (ഗ്രീൻ ടീ ആണെങ്കിൽ തിളച്ച വെള്ളത്തിൽ ഇട്ട് 3-5 മിനിറ്റ് വെച്ച് അരിച്ചെടുത്താൽ മതി)
തണുത്തതിനു ശേഷം ഇത് നന്നായി അരിച്ചെടുക്കാം
ഒരു കോട്ടൺ പാഡ് ഉപയോഗിച്ച് മുഖത്തും കഴുത്തിലും പുരട്ടാം, അല്ലെങ്കിൽ ഒരു സ്പ്രേ ബോട്ടിലിൽ സൂക്ഷിച്ച് മിസ്റ്റ് ആയി ഉപയോഗിക്കാം
മുടിക്ക് ഉപയോഗിക്കുകയാണെങ്കിൽ കഴുകിയ ശേഷം തലയിൽ ഒഴിക്കുക
എപ്പോഴും പുതിയതായി ഉണ്ടാക്കിയ തേയില വെള്ളം ഉപയോഗിക്കാം. മുഖത്ത് ഉപയോഗിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്
Photo Source: Freepik