തേയിലപ്പൊടി അടുക്കളയിലുണ്ടോ? നരച്ച മുടി കറുപ്പിക്കാം
മുടിക്ക് സ്വാഭാവികമായ കറുപ്പ് നിറം നൽകുന്നതിനൊപ്പം ആരോഗ്യവും തിളക്കവും വർധിപ്പിക്കുന്ന ഒരുപാട് ചേരുവകൾ വീട്ടിൽ തന്നെയുണ്ട്
തേയിലപ്പൊടി ഉപയോഗിച്ച് എങ്ങനെ തലമുടി കറുപ്പിക്കാം എന്ന് പരിചയപ്പെടാം
അൽപം വെള്ളത്തിൽ തേയിലപ്പൊടി ചേർത്തു തിളപ്പിക്കാം. ശേഷം ചൂടാറാൻ മാറ്റിവയ്ക്കാം
നന്നായി അരിച്ചെടുത്ത് പനികൂർക്ക ഇലയിലേയക്ക് നെല്ലിക്ക ഉണക്കിപ്പൊടിച്ചതും, മൈലാഞ്ചി ഇല പൊടിച്ചെടുത്തതും ചേർത്തിളക്കി യോജിപ്പിക്കാം
ഇതിലേയ്ക്ക് തേയില വെള്ളം ഒഴിച്ച് കലക്കിയെടുക്കാം
ആ മിശ്രിതം ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് മാറ്റി അടച്ചു സൂക്ഷിക്കാം. എട്ട് മണിക്കൂറിനു ശേഷം തുറന്ന് ഉപയോഗിക്കാം
അകാലനര അകറ്റാൻ കെമിക്കൽ ഡൈകൾ പുരട്ടുന്നതിനു പകരം ഇനി ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ഉപയോഗിക്കൂ
Photo Source: Freepik