ഐസ്ക്രീം കഴിക്കാൻ കടയിൽ പോകേണ്ട, വീട്ടിൽ തയ്യാറാക്കാം

തേങ്ങ ചെറിയ കഷ്ണളാക്കി അതിലേയ്ക്ക് അര കപ്പ് പാൽ ഒഴിച്ച് അരച്ചെടുക്കാം

ശേഷം ഒരു മുസ്ലിൻ തുണിയോ അരിപ്പയോ ഉപയോഗിച്ച് പാൽ അരിച്ചെടുത്ത് മാറ്റി വയ്ക്കാം

ഒരു ബൗളിലേയ്ക്ക് വിപ്പിങ് ക്രീമെടുക്കാം. അതിലേയ്ക്ക് ഒരു കപ്പ് തണുത്ത പാൽ ഒഴിക്കാം

ശേഷം വിസ്ക് ഉപയോഗിച്ച് നന്നായി ഇളക്കി യോജിപ്പിക്കാം

അതിലേയ്ക്ക് തേങ്ങാപ്പാൽ ഒഴിക്കാം. അര കപ്പ് പഞ്ചസാര പൊടിച്ചതും, അര ടീസ്പൂൺ വാനില എസെൻസും ചേർത്ത് ഇളക്കി യോജിപ്പിക്കാം

ഈ മിശ്രിതം വൃത്തിയാക്കിയ ഒരു ചിരട്ടയിലേയ്ക്ക് ഒഴിച്ച് ഫ്രീസറിൽ സൂക്ഷിക്കാം

കട്ടിയായതിനു ശേഷം ആവശ്യാനുസരണം കഴിക്കാം

Photo Source: Freepik