ഫിഷ് ഫ്രൈയ്ക്ക് കിടിലൻ രുചി കിട്ടും; ഈ മസാല പുരട്ടൂ

മീൻ വറുക്കാൻ സ്ഥിരം റെസിപ്പികൾക്കു പകരം ഈ മസാലക്കൂട്ട് ട്രൈ ചെയ്യൂ

അയല ഫ്രൈ രുചികരമായി തയ്യാറാക്കുന്ന വിധം പരിചയപ്പെടാം

നാല് അയല നന്നായി കഴുകി വൃത്തിയാക്കി വരഞ്ഞുവെയ്ക്കാം

രണ്ടു നെല്ലിക്ക, ഒരു ചെറിയ കഷ്ണം ഇഞ്ചി, വെളുത്തുള്ളിയുടെ നാലോ അഞ്ചോ അല്ലി, രണ്ടു പച്ചമുളക് എന്നിവ അരയ്ക്കുക

ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കുറച്ചു മുളകുപൊടി, അൽപ്പം കുരുമുളക്, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില ചേർത്ത് അരച്ചെടുക്കാം

ശേഷം ഇത് വൃത്തിയാക്കി മാറ്റി വെച്ചിരിക്കുന്ന മീനിലേയ്ക്ക് പുരട്ടി പത്തു മിനിറ്റു വെയ്ക്കാം

തുടർന്ന് അടുപ്പിൽ ചീനച്ചട്ടി വെച്ച് എണ്ണയൊഴിച്ചു ചൂടാക്കി മീൻ കഷ്ണങ്ങൾ ഓരോന്നായി വറുത്തെടുക്കാം