ചന്ദനവും കാപ്പിപ്പൊടിയും പിന്നെ തേനും; തമന്നയുടെ സൗന്ദര്യ രഹസ്യം

ചർമ്മാരോഗ്യത്തിന് പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിക്കണം എന്നാണ് തമന്ന പറയുന്നത്

ചന്ദനപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ തേനും, അര സ്പൂൺ കാപ്പിപ്പൊടിയും ചേർക്കാം

ലഭ്യമെങ്കിൽ ഇതിലേയ്ക്ക് തൈരോ റോസ് വാട്ടറോ ചേർക്കാവുന്നതാണ്

ശേഷം അത് നന്നായി ഇളക്കി യോജിപ്പിക്കാം. ക്ലെൻസ് ചെയ്ത മുഖത്ത് ഈ മിശ്രിതം പുരട്ടി മൃദുവായി മസാജ് ചെയ്യാം

20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

തേനിന് ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്. അതിനാൽ മുഖക്കുരു ഇല്ലാതാക്കുന്നതിനൊപ്പം അതിൻ്റെ പാടുകൾ കുറയ്ക്കുന്നതിനും ഉപകരിക്കും

കാപ്പിപ്പൊടിയിൽ കഫീൻ അടങ്ങിയിരിക്കുന്നതിനാൽ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കുന്നു

Image Source: Tamannaah Instagram