സൺസ്ക്രീൻ കടയിൽ നിന്നും വാങ്ങേണ്ട, വീട്ടിൽ തയ്യാറാക്കാം
സൺസ്ക്രീൻ കടയിൽ നിന്നും വാങ്ങാതെ വീട്ടിൽ തന്നെ തയ്യാറാക്കാൻ ശ്രമിക്കാം
ഒരു പാൻ അടുപ്പിൽ വച്ച് അൽപം വെള്ളം ഒഴിക്കാം. അതിലേയ്ക്ക് ചെറിയ ഒരു ഹീറ്റ് പ്രൂഫ് ബൗൾ വയ്ക്കാം
കാൽ കപ്പ് വെളിച്ചെണ്ണ, കാൽ കപ്പ് ഷിയാ ബട്ടർ, ഒരു ടേബിൾസ്പൂൺ ബീ വാക്സ് എന്നിവ അതിലേയ്ക്കു ചേർക്കാം
ഇടത്തരം തീയിൽ ഇളക്കി അലിയിച്ചെടുക്കാം. ശേഷം അടുപ്പിൽ നിന്നും മാറ്റി തണുക്കാൻ വയ്ക്കാം
ഇളക്കി കൊണ്ട് തന്നെ ഒരു ടേബിൾസ്പൂൺ സിങ്ക് ഓക്സൈഡ് അതിലേയ്ക്കു ചേർക്കാവുന്നതാണ്
ഏതാനും തുള്ളി റോസ്‌വാട്ടറോ ലാവൻഡർ ഓയിലോ അതിലേയ്ക്കു ചേർക്കാം
വൃത്തിയുള്ള വായുസഞ്ചാരമില്ലാത്ത പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം. ഇത് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്
Photo Source: Freepik