ബ്ലൂബെറി മുതൽ സ്ട്രോബെറി വരെയുള്ള ഈ വിഭാഗത്തിൽ പെടുന്ന പഴങ്ങളിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ്
നാരുകളുടെ സമ്പന്നമായ ഉറവിടമാണ് പേരയ്ക്ക. ഇത് ഗ്ലൂക്കോസിൻ്റെ ആഗിരണം കുറയ്ക്കും. പ്രമേഹ നിയന്ത്രണത്തിന് ഇത് അനുയോജ്യമാണ്
ധാരാളം ജലാംശം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ ഈ വേനൽക്കാലത്ത് ശരീരം തണുപ്പിക്കാൻ ഉത്തമമാണ്
കുറഞ്ഞ കലോറിയുള്ള പപ്പായ ദഹന എൻസൈമുകളാൽ സമ്പന്നമാണ്. ഇവ കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തും. അതേ സമയം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുന്നു
കുറഞ്ഞ ഗ്ലൈസെമിക് സൂചിയുള്ള പീച്ച് പഴങ്ങൾ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്
പോളിഫെനോളുകളുടെ സമ്പന്നമായ ഉറവിടമാണ് പ്ലം. ഇവ രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ചു നിർത്താൻ സഹായിക്കും
കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ കിവി നല്ലതാണ്. ഒപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഗുണകരമാണ് | ചിത്രങ്ങൾ: ഫ്രീപിക്
പഞ്ചസാരയോ, മദ്യമോ അല്ല; കരളിന്റെ ആരോഗ്യത്തിന് ഏറ്റവും ഹാനികരം ഇതാണ്