രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയിലേയ്ക്ക് ഒരു ടേബിസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. നനഞ്ഞ മുടിയിലേയ്ക്ക് ഇത് പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
ഒരു ടേബിൾസ്പൂൺ പഴുത്ത അവക്കാഡോയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഒലിവ് എണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലമുടിയുടെ വേരുകളിൽ നിന്ന് അറ്റം വരെ പുരട്ടാം. ശേഷം 30 മിനിറ്റ് വിശ്രമിക്കുക. തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം
നന്നായി പഴുത്ത ഒരു പഴത്തിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ തൈര് ചേർത്തിളക്കി ഉടച്ചെടുക്കാം. ഈ മിശ്രിതം തലമുടിയിൽ പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് മുടി വരണ്ട് കെട്ടുപിണയുന്നത് തടയും
ഒരു കപ്പ് വെള്ളത്തിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ആപ്പിൾ സിഡാർ വിനാഗിരി ചേർത്ത് ഡയല്യൂട്ട് ചെയ്തെടുക്കാം. ഷാമ്പൂ കഴുകി കളയാൻ ഈ വെള്ളം ഉപയോഗിക്കാം. ഇത് തലയോട്ടിയിലെ പിഎച്ച് ബാലൻസ് ചെയ്യാൻ ഗുണകരമാണ്
രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ഒലിവ് എണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് നനഞ്ഞ മുടിയിൽ പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം | ചിത്രം: ഫ്രീപിക്
ഒരു സ്പൂൺ കറ്റാർവാഴ ജെൽ മതി, മുടി തഴച്ചു വളരാൻ ഇനി ഹെയർസ്പാ ചെയ്യേണ്ട