സ്ട്രോബെറി വീട്ടിൽ വിളയിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
സ്ട്രോബെറിയിൽ തന്നെ എവർ ബെയറിങ് ഇനങ്ങളാണ് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് നല്ലത്. ഇതിന്റെ തൈകളോ വിത്തോ ശ്രദ്ധയോടെ തിരഞ്ഞെടുക്കാം
നല്ല വേരോട്ടത്തിന് സാധ്യതയുള്ള കണ്ടെയ്നറുകളിൽ വേണം നടാൻ. തൈകൾ തമ്മിൽ നല്ല അകലവും പാലിക്കണം
ഈർപ്പം ആവശ്യമാണെങ്കിലും വെള്ളം കെട്ടിനിൽക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണം
മണ്ണിലേയ്ക്ക് മണലും കമ്പോസ്റ്റും ചേർത്തതിനു ശേഷം തൈകൾ നടാം
മികച്ച കായ്ഫലത്തിന് സൂര്യപ്രകാശം ആവശ്യമാണ്. എന്നാൽ കഠിനമായ വെയിൽ നേരിട്ട് ഏൽക്കാനും പാടില്ല
ചാണകം, കമ്പോസ്റ്റ്, എന്നിവയൊക്കെ വളമായി നൽകാം. കീട രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിന് വേപ്പെണ്ണ ഉപയോഗിക്കാവുന്നതാണ്
ഒച്ചുകളാണ് സ്ട്രോബെറിക്ക് വെല്ലുവിളിയാകാറുള്ളത്. കേടായ ഇലകൾ ഉടനടി നീക്കം ചെയ്യണം
വിത്ത് വിതച്ചാണ് സ്ട്രോബെറി മുളപ്പിക്കുന്നതെങ്കിൽ 12 മുതൽ 18 മാസത്തിനുള്ളിൽ കായ് ഫലം ലഭിച്ചു തുടങ്ങും. കായ്കൾ പൂർണ്ണമായും ചുവപ്പ് നിറത്തിലാകുമ്പോൾ വിളവെടുക്കാം
രാവിലെ തണുപ്പുള്ള സമയത്ത് വിളവെടുക്കുന്നതാണ് ഉചിതം. കത്രിക ഉപയോഗിച്ച് മുറിക്കുന്നത് വള്ളിക്ക് കേടുപാടുകൾ സംഭവിക്കാതിരക്കാൻ സഹായിക്കും