കറി തയ്യാറാക്കി സമയം കളയേണ്ട, പുട്ട് ഇങ്ങനെ തയ്യാറാക്കിയാൽ പൊളിക്കും

ഒരു കപ്പ് അരിപ്പൊടിയിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാം

ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് പൊടി നനച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ചുചൂടാക്കാം

അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ കട്ടി കുറച്ച് അരിഞ്ഞ സവാള ചേർത്തു വഴറ്റാം

സവാള വെന്തു വരുമ്പോൾ തേങ്ങ ചിരകിയതും കറിവേപ്പില കഷ്ണങ്ങളാക്കിയതും ചേർത്തിളക്കി യോജിപ്പിക്കാം

ഇതിലേയ്ക്ക് വറ്റൽമുളക് ചേർത്തിളക്കി അടുപ്പണയ്ക്കാം

ഇത് അരിപ്പൊടിയിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. പുട്ട് കുടത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വച്ചു ചൂടാക്കാം

പുട്ട് കുറ്റിയിലേയ്ക്ക് ഈ പൊടി നിറച്ച് മുകളിൽ കുറച്ച് തേങ്ങ ചിരകിയതും വച്ച് പുട്ട് കുടത്തിനു മുകളിൽ വച്ച് ആവിയിൽ വേവിക്കാം

Photo Source: Freepik