വാടില്ല, അഴുകില്ല; ഓറഞ്ച് മാസങ്ങളോളം ഫ്രഷായിരിക്കാൻ ഇതാ ചില വിദ്യകൾ

ഓറഞ്ച് കൂടുതൽ ദിവസം കേടുകൂടാതെ ഇരിക്കാൻ ഏറ്റവും നല്ല വഴി ഫ്രിഡ്ജിൽ വെക്കുക എന്നതാണ്

ഇങ്ങനെ ചെയ്താൽ രണ്ടു മുതൽ മൂന്ന് ആഴ്ച വരെ ഓറഞ്ച് കേടാകാതെ ഇരിക്കും

ഫ്രിഡ്ജിൽ വെക്കാൻ സാധിക്കില്ലെങ്കിൽ, സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത തണുപ്പുള്ള സ്ഥലത്ത് ഓറഞ്ച് സൂക്ഷിക്കാം

ഓറഞ്ച് വാങ്ങി ഉടൻ തന്നെ കഴുകി വെക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കുക

ഈർപ്പം തങ്ങുന്നത് ഓറഞ്ചിൽ പൂപ്പൽ വരാൻ കാരണമാകും. അതിനാൽ കഴിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം കഴുകുക

കാറ്റ് കടക്കാത്ത പ്ലാസ്റ്റിക് കവറുകളിൽ ഓറഞ്ച് സൂക്ഷിക്കരുത്

ഇത് ഈർപ്പം തങ്ങിനിൽക്കാൻ കാരണമാകും. പകരം നെറ്റ് ബാഗുകളോ സുഷിരങ്ങളുള്ള കവറുകളോ ഉപയോഗിക്കുക

Image Source: Freepik