തേങ്ങ മാസങ്ങളോളം ഫ്രഷായി സൂക്ഷിക്കാൻ ചില പൊടിക്കൈകൾ
മാസങ്ങളോളം തേങ്ങയുടെ ഫ്രഷ്നസ് നിലനിർത്താൻ സഹായിക്കുന്ന ചില പ്രായോഗിക പൊടിക്കൈകളുണ്ട്
ചിരകിയ തേങ്ങ ചെറിയ അളവിൽ വായു കടക്കാത്ത ഫ്രീസർ ബാഗുകളിലോ കണ്ടെയ്‌നറുകളിലോ ആക്കി ഫ്രീസറിൽ വെക്കുക. ഇങ്ങനെ ചെയ്താൽ ആറ് മാസം വരെ തേങ്ങ കേടാകാതെ ഇരിക്കും
തേങ്ങ പൊട്ടിച്ച ശേഷം ബാക്കി വരുന്ന മുറിയിൽ അൽപം ഉപ്പ് അല്ലെങ്കിൽ വിനാഗിരി പുരട്ടി ഫ്രിഡ്ജിൽ വെച്ചാൽ പെട്ടെന്ന് പൂപ്പൽ വരുന്നത് ഒഴിവാക്കാം
ചിരകിയ തേങ്ങ അധികം വെള്ളമില്ലാതെ ഒരു എയർടൈറ്റ് പാത്രത്തിൽ (വായു കടക്കാത്ത പാത്രം) അടച്ച് ഫ്രിഡ്ജിൽ (ഫ്രീസറിലല്ല) സൂക്ഷിക്കാം. ഈ രീതിയിൽ നാല് മുതൽ ഏഴ് ദിവസം വരെ തേങ്ങ കേടാകാതെയിരിക്കും
തേങ്ങ ചിരട്ടയോട് കൂടിയ മുറി, ഉപ്പുവെള്ളത്തിൽ കമഴ്ത്തി വെക്കുന്നത് ദീർഘകാലം കേടുകൂടാതിരിക്കാൻ സഹായിക്കുന്ന ഒരു പരമ്പരാഗത രീതിയാണ്. എന്നാൽ, ഈ വെള്ളം ദിവസവും മാറ്റാൻ ശ്രദ്ധിക്കണം
ചിരട്ടയിൽ നിന്ന് അടർത്തിയെടുത്ത തേങ്ങാ കഷണങ്ങൾ (കൊപ്ര) ചെറുതായി നുറുക്കുക
ഈർപ്പം ഒട്ടുമില്ലാത്ത വായു കടക്കാത്ത പാത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ വെച്ചാൽ ഏകദേശം ഒരാഴ്ചയോളം ഫ്രഷായി ഉപയോഗിക്കാം