അടുക്കളയിൽ ഒളിച്ചിരിക്കുന്ന പാറ്റകളെ തുരത്താൻ ചില പൊടിക്കൈകൾ

പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ യാതൊരു പാർശ്വഫലങ്ങളുമില്ലാതെ ഈ ശല്യക്കാരെ തുരത്താം

നിങ്ങളുടെ വീട്ടിൽ നിന്ന് പാറ്റകളെയും പല്ലികളെയും അകറ്റി നിർത്താൻ പ്രധാനപ്പെട്ടതും ലളിതവുമായ മാർഗങ്ങൾ അറിഞ്ഞിരിക്കാം

കറുത്ത കുരുമുളക് പൊടി ശക്തമായ ഒരു പ്രകൃതിദത്ത കീടനാശിനിയാണ്

ഇത് ഒരു സ്പ്രേ കുപ്പിയിൽ വെള്ളത്തിൽ കലർത്തി പല്ലിയുടെയും പാറ്റകളുടെയും ശല്യമുള്ള ഇടങ്ങളിൽ സ്പ്രേ ചെയ്യാം

കുരുമുളകിന്റെ രൂക്ഷഗന്ധം പല്ലികൾക്കും പാറ്റകൾക്കും അസഹനീയമാണ്

പാറ്റകളെ അകറ്റാൻ ഉള്ളിയും വെളുത്തുള്ളിയും ഏറ്റവും നല്ല പ്രതിവിധികളാണ്

പാറ്റ ശല്യം അമിതമായ ഇടങ്ങളിൽ ഒരു കഷണം ഉള്ളിയോ വെളുത്തുള്ളിയോ വയ്ക്കാം. പല്ലികൾക്ക് ഈ ഗന്ധം അസഹനീയമാണ്

Image Source: Freepik