വെറും അഞ്ച് മിനിറ്റ് മതി; മുഖത്തെ മങ്ങൽ മാറ്റി തിളക്കം കൂട്ടാൻ ചില പൊടിക്കൈകൾ
വെറും 15 മിനിറ്റിൽ തയ്യാറാക്കാവുന്ന, ഫലപ്രദമായ ഫെയ്സ്മാസ്കുകൾ പരിചയപ്പെടാം
ഒരു ടേബിൾ സ്പൂൺ പാൽപ്പാട ഒരു ടീസ്പൂൺ തേൻ നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം
10 മിനിറ്റിനുശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാം. വരണ്ട ചർമ്മത്തിന് ഇത് വളരെ ഗുണകരമാണ്
ഒരു ടേബിൾ സ്പൂൺ കടലമാവ് ഒരു നുള്ള് മഞ്ഞൾ രണ്ട് ടീസ്പൂൺ തൈര് എന്നിവ പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം
12-15 മിനിറ്റ് കഴിഞ്ഞ് ഉണങ്ങി തുടങ്ങുമ്പോൾ കഴുകിക്കളയാം
പകുതി നന്നായി പഴുത്ത പഴവും ഒരു ടേബിൾ സ്പൂൺ പാലും ഒരുമിച്ചു ചേർത്ത് മുഖത്ത് പുരട്ടാം
10 മിനിറ്റിനുശേഷം കഴുകി കളയാം. ചർമ്മം കൂടുതൽ മൃദുവാകാനും ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുന്നു
Photo Source: Freepik