അരി പൊടിയ്ക്കാതെ, തേങ്ങാപ്പാൽ പിഴിയാതെ; ഈ വട്ടയപ്പം നിങ്ങളെ അത്ഭുതപ്പെടുത്തും
ഒരു ബൗളിലേയ്ക്ക് ഒരു കപ്പ് റവയെടുത്ത് അര കപ്പ് തൈര് ചേർത്തിളക്കാം
ഇതിലേയ്ക്ക് ചെറിയ കഷ്ണം ഇഞ്ചി വെളുത്തുള്ളി എന്നിവ അരച്ചെടുത്തത് ഒരു ടേബിൾസ്പൂൺ, ഒരു ടീസ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ഒഴിച്ച് മാവ് തയ്യാറാക്കാം
പാനിൽ രണ്ട് ടീസ്പൂൺ എണ്ണയൊഴിച്ച് ഒരു ടീസ്പൂൺ കടുക്, ഒരു ടീസ്പൂൺ ജീരകം, അൽപ്പം കറിവേപ്പില എന്നിവ എണ്ണയിൽ വറുത്തെടുത്ത് മാവിലേയ്ക്കു ചേർക്കുക
ബേക്കിങ് സോഡ ആവശ്യത്തിനു ചേർത്തിളക്കാം
ഒരു പരന്ന പാത്രത്തിൽ അൽപ്പം നെയ്യ് പുരട്ടി മാവ് അതിൽ ഒഴിച്ചു പരത്തിയെടുക്കാം
ആവശ്യമെങ്കിൽ മുകളിലായി അൽപ്പം മുളകുപൊടിയും മല്ലിയിലും ചേർക്കാം
ശേഷം ആവിയിൽ വേവിച്ചെടുക്കുക. ഇഷ്ടാനുസരണം മുറിച്ചു കഴിക്കാം