ഉണ്ണിയപ്പം ഇനി സൂപ്പർ സോഫ്റ്റ്: ഈ 'രഹസ്യം' അറിഞ്ഞാൽ മതി
സോഫ്റ്റും രുചികരവുമായ ഉണ്ണിയപ്പം തയ്യാറാക്കുന്ന വിധം പരിചയപ്പെടാം
അഞ്ച് മുതൽ ആറ് മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്ത പച്ചയരി കഴുകിയെടുക്കാം
ഇതിലേയ്ക്ക് ഒരു കപ്പ് ശർക്കര ലായനി, നാല് വലിയ പാളയങ്കോടൻ പഴം ( ചെറിയ പഴം ആണെങ്കിൽ എട്ട് എണ്ണമെങ്കിലും എടുക്കുക) എന്നിവ ചേർത്ത് അരച്ചെടുക്കാം
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് ചേർത്ത് ചൂടാക്കി അര കപ്പ് തേങ്ങാ കഷ്ണങ്ങൾ ചേർത്ത് വറുക്കാം
അരച്ചു വെച്ചിരിക്കുന്ന മാവിലേയ്ക്ക് വറുത്ത തേങ്ങാ കഷ്ണങ്ങളും, ഒരു ടീസ്പൂൺ എള്ളും, ഒരു ടീസ്പൂൺ ഏലയ്ക്കപ്പൊടിയും, ഒരു നുള്ള് ഉപ്പും ചേർത്തളിക്കാം
ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വെച്ച് ആവശ്യത്തിന് നെയ്യോ എണ്ണയോ ചേർത്ത് ചൂടാക്കി മാവ് ഒഴിക്കാം
നന്നായി വെന്ത ഉണ്ണിയപ്പം പാത്രത്തിലേയ്ക്കു മാറ്റി ചൂടോടെ കഴിച്ചു നോക്കൂ