പുട്ട് ഇനി 'സൂപ്പർ സോഫ്റ്റ്'; അരിപ്പൊടിയെ മറന്നേക്കൂ

റാഗിപ്പൊടി ഒരു പാത്രത്തിലെടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാം

ശേഷം കുറച്ച് ചൂടുവെള്ളം തളിച്ച് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കാം

പുട്ടിനുള്ള പൊടി അധികം കുഴഞ്ഞുപോകാതെ, എന്നാൽ ഒട്ടിപ്പിടിക്കാതെ, നനവുള്ള മണൽ പരുവത്തിൽ ആയിരിക്കണം

പുട്ടുകുറ്റിയിൽ ആദ്യം കുറച്ച് തേങ്ങ ചിരകിയത് ഇടാം. അതിനു മുകളിൽ തയ്യാറാക്കിയ റാഗിപ്പൊടി ഇടുക

വീണ്ടും കുറച്ച് തേങ്ങ, പൊടി, എന്ന ക്രമത്തിൽ നിറയ്ക്കുക. ഏറ്റവും മുകളിലും തേങ്ങ ഇടുന്നത് നല്ലതാണ്

പുട്ടുകുറ്റി അടച്ച്, അടിയിലെ വെള്ളം നന്നായി തിളയ്ക്കുന്ന പാത്രത്തിൽ വെച്ച് ആവിയിൽ വേവിക്കാം

ഏകദേശം 5 മുതൽ 7 മിനിറ്റ് വരെ ആവിയിൽ വേവിക്കാം. ഇത് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ

Photo Source: Freepik