അരി അരയ്ക്കാതെ, സോഡയില്ലാതെ പൂ പോലെ പാലപ്പം; ഇതാണ് ട്രിക്ക്

മൃദുലമായ മധ്യഭാഗവും മൊരിഞ്ഞ അരികുകളുമുള്ള പരമ്പരാഗതമായ ഈ വിഭവം സാധാരണയായി അരിപ്പൊടി ഉപയോഗിച്ചാണ് ഉണ്ടാക്കാറുള്ളത്

ഗോതമ്പ് പൊടി ഉപയോഗിച്ച് പാലപ്പം തയ്യാറാക്കുന്നത് ഒരു മികച്ച ബദൽ മാർഗമാണ്

അരി പൊടിച്ചെടുക്കാൻ സമയമില്ലെങ്കിൽ ഉറപ്പായും ഇത് നിങ്ങളെ സഹായിക്കും

രണ്ട് കപ്പ് ഗോതമ്പ് പൊടിയിൽ വേവിച്ച ചോറ് 1 കപ്പ്, തേങ്ങ ചിരകിയത് 1 കപ്പ്, 1 ടീസ്പൂൺ യീസ്റ്റ്, 2 ടീസ്പൂൺ പഞ്ചസാര എന്നിവ ചേർക്കാം

അതിലേയ്ക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് അരച്ചെടുക്കാം

മുക്കാൽ ടീസ്പൂൺ ഉപ്പ് ചേർത്തിളക്കി മാവ് ഒരു മണിക്കൂർ മാറ്റി വെയ്ക്കാം

ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് മാവിൽ നിന്നും ആവശ്യത്തിന് ഒഴിച്ച് അപ്പം ചുട്ടെടുക്കാം