അരി കുതിർക്കണ്ട, അരയ്ക്കണ്ട; വെറും 2 കപ്പ് ഇത് മതി; അപ്പമുണ്ടാക്കാം
ആദ്യം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അളന്നു വെച്ചിരിക്കുന്ന ഗോതമ്പ് പൊടി, അവൽ, ചിരകിയ തേങ്ങ, ഇൻസ്റ്റന്റ് യീസ്റ്റ്, പഞ്ചസാര, ഉപ്പ് എന്നിവ ചേർക്കാം
ഇതിലേക്ക് ഏകദേശം രണ്ടര കപ്പ് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം
ശേഷം ബാക്കിയുള്ള ഒരു കപ്പ് വെള്ളം കൂടി ചേർത്ത് മാവ് പാലപ്പത്തിന്റെ പാകത്തിന് അയവുള്ളതാക്കി മാറ്റാം
ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് പകർത്തി വായുസഞ്ചാരമില്ലാത്ത രീതിയിൽ അടച്ചു വെക്കാം
ഏകദേശം 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ചൂടുള്ള ഒരു സ്ഥലത്ത് വെച്ചാൽ മാവ് നന്നായി പൊങ്ങിവരുന്നതാണ്
മാവ് പാകമായിക്കഴിഞ്ഞാൽ സാധാരണ പാലപ്പം ചുട്ടെടുക്കുന്നത് പോലെ അപ്പച്ചട്ടിയിൽ ഒഴിച്ച് ചുറ്റിച്ചെടുക്കാം
ചുറ്റിലും നല്ല ക്രിസ്പിയും നടുഭാഗം പഞ്ഞി പോലെ സോഫ്റ്റും ആയ ഗോതമ്പ് പാലപ്പം കിട്ടും