തട്ടുകട സ്റ്റൈൽ പൊറോട്ട വീട്ടിൽ തയ്യാറാക്കാം, ചോറ് മതി

നാല് കപ്പ് മൈദപ്പൊടിയിലേയ്ക്ക് മൂന്ന് കപ്പ് ചോറ് ചേർക്കാം.ആവശ്യത്തിന് ഉപ്പും ഒന്നര ടീസ്പൂൺ പഞ്ചസാരയും ചേർക്കാം ഇളക്കി യോജിപ്പിക്കാം

മിക്സിയുടെ ഉള്ളിൽ നെയ്യ് പുരട്ടി അതിലേയ്ക്ക് തയ്യാറാക്കിയ മാവ് ചേർത്ത് നന്നായി അരച്ചെടുക്കാം. ആവശ്യത്തിന് വെള്ളം ഒഴിക്കാം

അരച്ചെടുത്ത മാവ് ഒരു ബൗളിലേയ്ക്കു മാറ്റി കൈ ഉപയോഗിച്ച് കുഴയ്ക്കാം. മുകളിൽ കുറച്ച് നെയ്യ് പുരട്ടി അര മണിക്കൂറെങ്കിലും അടച്ചു വയ്ക്കാം

ചെറിയ ഉരുളകളാക്കി കൈ ഉപയോഗിച്ച് പരത്താം. കട്ടി കുറച്ച് പരത്തിയ മാവ് നീളത്തിൽ കീറാം

അവ ചേർത്ത് വീണ്ടും ഉരുളകളാക്കി മുകളിൽ നെയ്യ് പുരട്ടി 15 മിനിറ്റെങ്കിലും മാറ്റി വയ്ക്കാം. വീണ്ടും കൈ ഉപയോഗിച്ച് പരത്താം

പാനിൽ കുറച്ച് നെയ്യ് പുരട്ടാം. പരത്തിയെടുത്ത മാവ് അതിലേയ്ക്കു വച്ച് ഇരുവശവും വേവിച്ചെടുക്കാം

ഇടയ്ക്ക് മുകളിൽ നെയ്യോ എണ്ണയോ പുരട്ടി കൊടുക്കാം. ഇത് ചൂടോടെ ചിക്കൻ കറിയോടൊപ്പമോ ബീഫിനൊപ്പമോ കഴിക്കാം

Photo Source: Freepik